ചങ്ങനാശ്ശേരി: പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തിയതിന് ചങ്ങനാശ്ശേരി നഗരസഭയ്ക്ക് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലിന്റെ വിമര്‍ശനം. മാലിന്യ സംസ്ക്കരണവും ജലവിതരണ പദ്ധതിയും നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നഗരസഭയ്ക്ക് വിമര്‍ശനം. ചങ്ങനാശ്ശേരിയില്‍ 51.06 ലക്ഷം രൂപ ചെലവഴിച്ചിട്ടും മാലിന്യ സംസ്കരണ പ്ലാന്റ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇവിടെനിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മൂന്നുതവണയായി ആറരലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
മാലിന്യസംസ്ക്കരണത്തിനായി അനുവദിച്ച തുകയില്‍നിന്നും 25.68 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ വാഹനങ്ങള്‍ വാങ്ങി ഇവ മാലിന്യ സംസ്ക്കരണത്തിനുവേണ്ടിയുള്ളതല്ല ഇതിനു വിശദീകരണം നല്‍കണമെന്ന് ഓഡിറ്റ് വിഭാഗം നഗരസഭയോടു ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി നഗരസഭയുടെ ജലവിതരണപദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ 15 മുതല്‍ 49 മാസംവരെ വൈകിയതിനാല്‍ പദ്ധതി ചിലവ് 3.92 കോടിയില്‍നിന്നും 6.44 കോടി രൂപയായി ഉയര്‍ന്നതും കൃത്യവിലോപമായി ചൂണ്ടിക്കാട്ടി. സാനിറ്ററി ലാന്‍ഡ്ഫില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതും നഷ്ടമുണ്ടാക്കിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: