അമയന്നൂര്‍: കവലയിലെ ഓട്ടോസ്റ്റാന്റില്‍ ഓടുന്ന പി.എസ്. മനോജിന്റെ ശ്രീമുരുകന് എന്ന് പേരുള്ള ഓട്ടോ സാമൂഹ്യവിരുദ്ധര്‍ തല്ലിതകര്‍ത്തു. ബൈക്കുകളില്‍ വന്ന ഒരുസംഘം ആളുകള്‍ രാത്രി 10 മണിയോടെ വീടിന് സമീപം ഇട്ടിരുന്ന ഓട്ടോ തല്ലിതകര്‍ക്കുകയായിരുന്നു. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമയന്നൂരില്‍ ഇന്നലെ രാവിലെ 10 മുതല്‍ ഒരു മണിവരെ ഹര്‍ത്താല്‍ നടത്തി. വൈകിടച്ട് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്തി. പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. പ്രതിഷേധയോഗത്തില്‍ ബിഎംഎസ് മോട്ടോര്മേഖലാ സെക്രട്ടറി ജോമോന് സംസാരിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: