പുത്തൂര്‍: ശാഖ കഴിഞ്ഞു മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഐ അക്രമം. ഗുരുതരമായ പരിക്കുകളോടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴത്തുകുളക്കട കൃഷ്ണവിലാസത്തില് ബിജുനാഥന്‍ പിള്ള(35), രതീഷ്ഭവനില്‍ രതീഷ്കുമാര്‍(37) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. താഴത്തുകുളക്കടയില്‍ ശാഖ കഴിഞ്ഞു മടങ്ങുകയായിരുന്ന ബിജുവിനെയും രതീഷിനെയും മാരകായുധങ്ങളുമായെത്തിയ മുപ്പതംഗസംഘം അക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേറ്റ ബിജുനാഥന്പിള്ളയ്ക്ക് പതിനെട്ട് കുത്തിക്കെട്ടുകള്‍ വേണ്ടിവന്നു. രതീഷിന്റെ കൈക്ക് പൊട്ടലുണ്ട്.
സിപിഐ ശക്തികേന്ദ്രമായി അറിയപ്പെടുന്ന താഴത്തുകുളക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയതിനെത്തുടര്‍ന്നാണ് ഇത്തരം ഏകപക്ഷീയ അക്രമങ്ങള്‍ക്ക് സിപിഐ തുടക്കമിട്ടത്. ബിജെപിയുടെയും മറ്റും കൊടികള്‍ പിഴുതും പരസ്യബോര്‍ഡുകള്‍ നശിപ്പിച്ചും തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോള്‍ നേരിട്ടുള്ള അക്രമത്തിലേക്ക കടന്നത്. സംഭവത്തില്‍ പുത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: