ഓച്ചിറ: സര്‍ക്കാര്‍ സ്ഥാപനമായ കേരളഫീഡ്സില് നിന്നും ലക്ഷങ്ങളുടെ അഴിമതി നടത്തിയ കേരള ഫീഡ്സ് മുന്‍ എംഡിയും നിലവിലെ ഹോര്‍ട്ടി കോര്‍പ്പ് എംഡിയുമായ ഡോ.എം. സുരേഷ് കുമാറില്‍ നിന്നും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും അഴിമതി തുക കണ്ട്കെട്ടാന്‍ ഉത്തരവ്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എബ്രഹാമാണ് അഴിമതിത്തുക ഉദ്യോഗസ്ഥരില്‍ നിന്നും കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്സിന് കാലീതീറ്റ നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത പദാര്‍ത്ഥമായ ഒപ്ടിജന്‍ വാങ്ങിയതിലും സര്‍ക്കാര്‍ അനുമതി വാങ്ങാതെ ചട്ടങ്ങള്‍ ലംഘിച്ച് വിദേശയാത്ര നടത്തിയതിനുമാണ് ധനകാര്യവകുപ്പ് നടത്തിയ അന്വഷണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയത്. കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനന്റെ ഉത്തരവിന് പ്രകാരമായിരുന്നു അന്വേഷണം.
കേരള ഫീഡ്സ് കാലീത്തീറ്റ നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുവാണ് യൂറിയ. യൂറിയ മാര്‍ക്കറ്റില്‍ ടണ്ണിന് 8000 രൂപ വിലയുള്ളപ്പോള്‍ അത് വാങ്ങാതെ പകരം ഉപയോഗിക്കുന്ന അസംസ്കൃത പദാര്‍ത്ഥമായ മാര്‍ക്കറ്റില്‍ 800000 വിലയുള്ള ഒപ്ടിജന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് സര്‍ക്കാരിന് 33,91.20 രൂപയുടെ നഷ്ടം വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ തുക കമ്പനിയിലെ പര്‍ച്ചേസ് കമ്മറ്റി അംഗങ്ങളായ അന്നത്തെ എംഡി ഡോ.എം. സുരേഷ്കുമാര്‍, കേരള ഫീഡ്സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ ഉഷ പത്മാനാഭന്, രാജശേഖരന്, സുധീര്‍ എന്‍.ജി., ബഷീര്‍, ആന്നിസാതോമസ് എന്നിവരില്‍ നിന്നും ഈടാക്കാനാണ് ധനകാര്യവകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി യാത്ര പ്പടി ഇനത്തില്‍ അന്നത്തെ എംഡി സുരേഷ് കുമാറും ഡെപ്യൂട്ടി മാനേജര്‍ ടോണി എ. പുളിക്കാനും എഞ്ചിനീയറായ സുധീര്‍ എന്‍.ജിയും 101040 രൂപ അനധികൃതമായി കമ്പനിയില്‍ നിന്നും കൈപ്പറ്റിയതായി അന്വഷണ വിധേയമായി കണ്ടെത്തുകയും ചെയ്തു.
കൂടാതെ ഒപ്ടിജന്‍ നല്കിയ വന്‍കുത്തക കമ്പനിയായ ആള്ട്ടക്ക് അമേരിക്കയില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിലേക്കായി അനധികൃതമായി കമ്പനിയില്‍ നിന്നും മുന്‍ എംഡി ഡോ.എം. സുരേഷ്കുമാര്‍ 43451 രൂപ കൈപ്പറ്റിയതായി അന്വഷണ വിധേയമായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: