ചങ്ങനാശേരി: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന അടല്‍മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന് സ്കീം (അമൃത് പദ്ധതി) യില്‍ ചങ്ങനാശേരി നഗരത്തെയും ഉള്‍പ്പെടുത്തി. . മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ഇതോടെ ചങ്ങനാശേരിയും എത്തും. ചെറുനഗരങ്ങളുടെ വികസനത്തിനുള്ള അമൃത് പദ്ധതിക്ക് രൂപരേഖ തയ്യാറായി. ഒരുകൊല്ലം കൊണ്ട് കെട്ടിടനിര്‍മ്മാണത്തിന് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കണം. രണ്ടുകൊല്ലംകൊണ്ട് വലുതും ചെറുതുമായ നഗരങ്ങള്‍ക്കായി പുതിയ മുനിസിപ്പല്‍ കേഡര്‍ രൂപവത്കരിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. ഓരോ നഗരത്തിലെയും അവയുടെ വലിപ്പം, ജനസംഖ്യ, ആഭ്യന്തര വരുമാനം, ചെലവ്, ശമ്പളം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് മൂന്നുവര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയം ഉണ്ടാക്കണം. ഇതിനുപുറമെ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ തദ്ദേശ സ്ഥാപനഭരണവുമായി ബന്ധപ്പെട്ട മറ്റ് ഒട്ടേറെ പരിഷ്കാരങ്ങളും നടപ്പാക്കേണ്ടിവരും. നഗരവികസനത്തിനുള്ള ഫണ്ട് അനുവദിക്കല്‍, വിഭവ സമാഹരണം എന്നിവയ്ക്കുള്ള വിശദമായ മാര്‍ഗരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി.
ചങ്ങനാശേരിയെ സംബന്ധിച്ച് വികസനമില്ലായ്മമൂലം റോഡു ഗതാഗതവും മാലിന്യ സംസ്കരണ വിഷയത്തില്‍ വളരെ പരിതാപകരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമൃത് പദ്ധതി ചങ്ങനാശേരിയുടെ വികസനത്തിനും ഊര്‍ജ്ജപ്രതിസന്ധിക്കും, കുടിവെള്ള പദ്ധതി, കുട്ടികള്‍ക്കുംവേണ്ടിയുള്ള കളിസ്ഥലം നിര്‍മ്മിക്കല്‍, നാലുകൊല്ലം കൊണ്ട് പൂര്‍ത്തിയാകുന്ന സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ എന്നിവ വന്‍ വികസനം കൊണ്ടുവരും മൂന്നുവര്‍ഷംകൊണ്ട് പതിനൊന്ന് പരിഷ്കരണങ്ങളും ലക്ഷ്യങ്ങളുമാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കേണ്ടിവരുക. പുതിയ അക്കൗണ്ടിംഗ് സമ്പ്രദായം (ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്), ഇ-ഭരണം, നഗരമേഖലയുടെയും പട്ടണത്തിന്റെയും വികസന ആസൂത്രണം, ഫണ്ടും ചുമതലകളും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറല്‍, പണസമാഹരണത്തിന് സംസ്ഥാനതലത്തില്‍ ഇടത്തട്ട് സംവിധാനം ഉണ്ടാക്കല്‍, മുനിസിപ്പല്‍ നികുതിപിരിവ് ഊര്‍ജ്ജിതപ്പെടുത്തല്‍, യൂസര്‍ ചാര്‍ജുകളും ലെവിയും പരിഷ്കരണം, കെഡ്രിറ്റ് റേറ്റിംഗ്, വൈദ്യുതി, വെള്ളം ഓഡിറ്റ്, സ്വച്ച് ഭാരത് മിഷന് എന്നിവയാണ് മറ്റ് പരിഷ്കരണ ലക്ഷ്യങ്ങള്‍.
ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, അഴുക്കുചാല്‍, പരിസ്ഥിതി സംരക്ഷണം, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്ക് ഊന്നല്‍ നല്കിയിട്ടുള്ളതാണ് അമൃത് പദ്ധതി. നഗരസഭയുടെ ഭരണസംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടാവും. ഇ ഭരണം നടപ്പിലവരും, ഫണ്ട് കൈമാറ്റത്തിന് പുതിയ വ്യവസ്ഥകള്‍, നികുതി പിരിവ് പരിഷ്കരിക്കും, വൈദ്യുതി, വെള്ളം എന്നിവ ചിലവഴിക്കുന്നതിന് ഓഡിറ്റിംഗ്, പദ്ധതി നടത്തിപ്പിന് അനുസൃതമായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കുക. നഗരത്തിന്റെ വികസനവും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിന് ഇതിലൂടെ സാധ്യമാകും. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഇതിലൂടെ നിറവേറ്റാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രതേ്യകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: