കുട്ടനാട്: സ്റ്റേഷനുകളില്‍ ആവശ്യത്തിനു പോലീസുകാരില്ലാത്തത് കുട്ടനാട്ടില്‍ ക്രമസമാധാനപാലനത്തെ താളംതെറ്റിക്കന്നതായി ആക്ഷേപമുയരുന്നു. കുട്ടനാട്ടിലെ ഒട്ടുമിക്ക സ്റ്റേഷന് പരിധിയിലും ജനമൈത്രി, സ്റ്റുഡന്റ്സ് പോലീസ് പദ്ധതികളും കാര്യക്ഷമമായി നടക്കുന്നില്ല.
രാഷ്ട്രീയവും അല്ലാത്തതുമായ സ്വാധീനമുപയോഗിച്ച് സ്പെഷല്‍ യൂണിറ്റുകളില്‍ എത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സ്റ്റേഷനുകളില്‍ അത്യാവശ്യത്തിന് പോലും പോലീസുകാരെ കിട്ടാത്തതിന് കാരമണമെന്ന് പറയപ്പെടുന്നു. സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ഡിറ്റാച്ചുമെന്റ്, നാര്‍കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച്, ഡിസിആര്‍ബി എന്നീ വിഭാഗങ്ങളില്‍ ആവശ്യത്തിലധികം ഉദ്യോഗസ്ഥരുണ്ടായിട്ടും സ്റ്റേഷനുകളിലെ ക്രമസമാധാന പാലനത്തിന് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളില്‍ കയറിപ്പറ്റിയവര്‍ കക്ഷിരാഷ്ട്രീയ പിന്‍ബലത്തില്‍ സ്വാധീനമുപയോഗിച്ച് നിയമം ലംഘിച്ച് സ്ഥാനത്ത് തുടരുകയാണ്.
രാമങ്കരി, കൈനടി, പുളിങ്കുന്ന്, എടത്വാ, നെടുമുടി സ്റ്റേഷനുകളി് പോലീസുകാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ഒരു ദിവസം മൂന്നുപേര്‍ ചെയ്യേണ്ട പാറാവ് ജോലി രണ്ടുപേര്‍ ചെയ്യേണ്ടിവരുന്നത് ജോലിഭാരം വര്‍ധിപ്പിക്കുന്നു. ജിഡി ചാര്‍ജിന് ഉദ്യോഗസ്ഥരില്ലാത്തതും സിപിഒമാരുടെ കുറവും സ്റ്റേഷനുകളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നു.
കേസുമായി ബന്ധപ്പെട്ട റിക്കാര്‍ഡുകള്‍ തയാറേക്കണ്ട വിഭാഗത്തിലും ഉദ്യോഗസ്ഥരുടെ കുറവുമൂലം പല കേസുകളും സമയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലത്രെ. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പ്രവര്‍ത്തനവും ജനമൈത്രി പോലീസും ഏതാണ്ട് നിലച്ച മട്ടാണ്. ഒരു വനിതാ പോലീസ് അടക്കമുള്ളവര്‍ വീടുകള്‍തോറും കയറിയിറങ്ങി വിവരശേഖരണവും മറ്റും നടത്തുന്ന പ്രവര്‍ത്തനവും താളംതെറ്റിയ നിലയിലാണ്. പുളിങ്കുന്ന് സര്‍ക്കിളിന് കീഴിലെ ഏക ജനമൈത്രി പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: