കൊട്ടാരക്കര: നെടുമണ്‍കാവ് വികസനത്തിനായി വ്യാപാരികള്‍ സമരപാതയില്‍. നാളെ ഹര്‍ത്താലും റോഡുപരോധവും നടത്തുമെന്ന് വ്യാപാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, നെടുമണ്‍കാവ് ജംഗ്ഷനില്‍ അക്ഷയകേന്ദ്രം സ്ഥാപിക്കുക, സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക,മതിയായ ജീവനക്കാരെ നിയമിക്കുക, നെടുമണ്‍കാവില്‍ വില്ലേജ് ഓഫീസ്, പോലീസ് ഔട്ട്പോസ്റ്റ് മുതലായവ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
നെടുമണ്‍ കാവിലേക്കുള്ള നാലു റോഡുകളും ഉപരോധിക്കും. ഓട്ടോ-ടാക്സി തൊഴിലാളികളും ഹര്‍ത്താലില്‍ പങ്കെടുക്കും. ചാത്തന്നൂര്‍-മീയണ്ണൂര്‍-നെടുമണ്‍കാവ്, ആയൂര്‍-വെളിയം-നെടുമണ്‍കാവ്, കൊട്ടാരക്കര-എഴുകോണ്‍-നെടുമണ്‍കാവ്, കൊട്ടാരക്കര-ഓടനാവട്ടം-നെടുമണ്‍കാവ്, നല്ലില-നെടുമണ്‍കാവ് എന്നീ അഞ്ചു റോഡുകളാണ് നെടുമണ്‍കാവില്‍ സംഗമിക്കുന്നത്.
ഇതില്‍ ഓടനാവട്ടം റോഡൊഴികെ മറ്റു റോഡുകളൊന്നും സഞ്ചാരയോഗ്യമല്ല. നെടുമണ്കാവിലേക്കനുവദിച്ച അക്ഷയകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് രണ്ടുകിലോമീറ്റര്‍ അകലെയാണ്. വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടയ്ക്കണമെങ്കില്‍ പത്ത് കിലോമീറ്റര്‍ യാത്ര ചെയ്യണം. നെടുമണ്‍കാവ് കേന്ദ്രമാക്കി വില്ലേജ് ഓഫീസ് അനുവദിച്ചെങ്കിലും ഫയലില്‍ ഒതുങ്ങുന്നു. പോലീസ് ഔട്ട്പോസ്റ്റ് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. ഏറെ നാളായി പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്നു സമിതി ഭാരവാഹികള്‍ പറയുന്നു.
ഏകോപനസമിതി ജില്ലാസെക്രട്ടറി എം.എം. ഇസ്മയില്‍, കൊട്ടാരക്കര മേഖലാ പ്രസിഡന്റ് ആര്. വിജയന്‍പിള്ള, രക്ഷാധികാരി എം. ഷാഹുദ്ദീന്‍, പി.ബാബു, വി. വിജയന്, കെ. കൃഷ്ണദാസ്, മോഹന്‍ലാല്‍, ഉണ്ണികൃഷ്ണന്, വിജയന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: