ശാസ്താംകോട്ട: പശുവളര്‍ത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ അധിവസിക്കുന്ന കുന്നത്തൂര്‍ താലൂക്കില്‍ അടിയന്തിരഘട്ടങ്ങളില്‍ വെറ്റനറിഡോക്ടര്മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും മൃഗാശുപത്രികള്‍ ഉണ്ട്. ഇവിടെനിന്നും സേവനം ലഭിക്കുമെങ്കിലും ഇവിടുത്തെ സമയംകഴിഞ്ഞ് അടിയന്തിരഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി.
പ്രസവസമയത്തെ ഗുരുതരാവസ്ഥ, അപകടം, തെരുവുനായകളുടെ അക്രമണം, പോസ്റ്റ്മോര്‍ട്ടം തുടങ്ങിയവയ്ക്കുവേണ്ടി മൃഗാശുപത്രികളുടെ പ്രവര്‍ത്തനസമയത്തിനുശേഷം പ്രത്യേകിച്ചും രാത്രികാലങ്ങളിലോ അവധിദിവസങ്ങളിലോ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടുമ്പോള്‍ സ്ഥലത്തില്ല, മീറ്റിംഗിലാണ് തുടങ്ങിയ മറുപടികളാണ് കര്‍ഷകര്‍ക്ക് ലഭിക്കുത്. ഭൂരിപക്ഷംപേരും ഫോട്ടോ എടുക്കാറില്ലെന്നും പരാതിയുണ്ട്.
ഇത്തരം ഘട്ടങ്ങളില്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷിമിക്കുകയാണ് കര്‍ഷകര്‍. ഇതുകൂടാതെ ഒരാള്‍ ചികിത്സിച്ച വളര്‍ത്തുമൃഗങ്ങളെ അത്യാവശ്യഘട്ടങ്ങളില്‍ മറ്റൊരു ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടാല്‍ വരാറില്ലെന്നതും കര്‍ഷകരെ അലട്ടുന്നു. ഒരു ഡോക്ടര്‍ ഇന്‍ഷ്വറന്‍സ് ചെയ്ത പശു മരണപ്പെ”ാന് മറ്റൊരുഡോക്ടര് പോസ്റ്റുമോര്ട്ടംചെയ്യാന് തയ്യാറാകാതെ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.
മില്‍മയുടെ വികേന്ദ്രീകൃത ചികിത്സാസംവിധാനമുണ്ടെങ്കിലും ഇതും കാര്യക്ഷമമല്ല. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികളില്‍ 24 മണിക്കൂറും ചികിത്സാ സംവിധാനം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കുന്നത്തൂര്താലൂക്കില് ഇത്തരം സേവനം ലഭ്യമല്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: