പാലക്കാട്: അമിതമായി വിദ്യാര്‍ത്ഥികളെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി എച്ച്. മഞ്ജുനാഥ് അറിയിച്ചു. ഓട്ടോറിക്ഷകളിലും സ്വകാര്യ ടെമ്പോവാഹനങ്ങളിലും മറ്റും പരിധിയില്‍ കവിഞ്ഞ് വിദ്യാര്‍ത്ഥികളെ കുത്തി നിറച്ച് യാത്രചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ജില്ലയില്‍ പ്രത്യേകം പരിശോധന നടത്തും. സ്കൂള്‍ ബസ്സുകളിലെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ്ങ് ലൈസന്‍സ്, ടാക്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുവാന്‍ അതാത് സ്കൂള്‍-കോളേജ് പ്രിന്‍സിപ്പല്‍-ഹെഡ് മാസ്റ്റര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഏതെങ്കിവും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പരിശോധന കണ്ടെത്തുകയാണെങ്കില്‍ ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുകയും ബസ്സ്, വാന്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: