ആലപ്പുഴ: ജില്ലയില്‍ വ്യാപകമായി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതിന് ഒത്താശ ചെയ്യുന്ന റവന്യു ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെ താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കാന്‍ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 50 രൂപ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ കൊയ്ത്തുയന്ത്ര ക്ഷാമം സുസ്ഥിരമായി പരിഹരിക്കുവാന്‍ കെയ്ക്കോയ്ക്ക് വേണ്ടി കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടിയിട്ട് നശിപ്പിക്കുന്നതിന് പകരം താത്പര്യമുള്ള കര്‍ഷകര്‍ക്കും പാടശേഖര സമിതികള്‍ക്കും സമ്പൂര്‍ണ സബ്സിഡിയോടെ യന്ത്രങ്ങള്‍ അനുവദിക്കുകയും മത്സ്യബന്ധന മേഖലയ്ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്കുന്നതുപോലെ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് ഡീസല്‍ പെര്‍മിറ്റ് വഴി ഇന്ധന സബ്സിഡി നല്‍കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി ദേവാനന്ദ്, ജില്ലാ സെക്രട്ടറിമാരായ അമ്പലപ്പുഴ അനില്‍കുമാര്‍, ആര്.ഡി. ഉണ്ണി, ചെട്ടികുളങ്ങര അനില്‍, വൈസ് പ്രസിഡന്റ് രാജന് വെട്ടത്ത്, ബിജെപി ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, കര്‍ഷകമോര്‍ച്ച ചേര്‍ത്തല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുരളി സ്വാഗതവും ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: