കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ അഞ്ച് മാസക്കാലമായി സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ഡ്യൂ ട്ടിയില് ഇല്ലെന്ന് ബിജെപി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഓഫീസുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വരുന്ന ജനങ്ങളെ ഇത് ബുദ്ധിമുട്ടിക്കുന്നു. ഇത് പഞ്ചായത്തിന്റെ ഉദാസീനതയാണ്. കൂടാതെ മഴക്കാലം എത്തിയിട്ടും പഞ്ചായത്തിലെ പല വാര്‍ഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പലതവണ ബിജെപി പഞ്ചായത്തില്‍ നിവേദനം നല്‍കിയിട്ടും നടപടിയൊന്നും ഇല്ലെന്നും കമ്മറ്റി ആരോപിച്ചു. പി.സി മുരുകനാചാരി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, മണ്ഡലം വൈസ്പ്രസിഡന്റ് മോഹനന് നല്ലുക്കുന്നേല്‍, പി.ആര്. ശിവരാജന്, സനല്‍കുമാര്‍ ഇരവിനല്ലൂര്‍, സുനില്‍ കെ.സി, പ്രശാന്ത് പയ്യപ്പടി, ശ്രീകാന്ത് എറികാട്, മകേഷ് എറികാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: