പള്ളിക്കത്തോട്: മുണ്ടന്‍കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മ്മന് ചാണ്ടിയുടെ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല. നാല് ഡോക്ടര്‍മാരുള്ള ഇവിടെ ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. പള്ളിക്കത്തോട്, അകലക്കുന്നം, കൂരോപ്പട, കൊഴുവനാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ സാധാരണ ആള്ക്കാര് ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയാണ് ഇത്. ലാബും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെ പ്രവര്‍ത്തനക്ഷമമല്ല. ക്വാര്‍ട്ടേഴ്സുകളും മറ്റും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ആരും ഇവിടെ താമസിക്കാറില്ല. വരുന്നവരെല്ലാം സ്ഥിരമായി അവധിയെടുക്കുകയാണെന്നും എന്‍.ഹരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: