കോട്ടയം: കഞ്ചാവ്-മയക്കുമരുന്ന് സംഘം പട്ടികജാതിക്കാരുടെ വീട് ആക്രമിച്ചു. പുല്ലരിക്കുന്ന് ലക്ഷംവീട് കോളനിയില്‍ പുത്തന്‍പറമ്പില്‍ കുഞ്ഞമ്മയുടെ വീടാണ് സംഘം ആക്രമിച്ചത്. അക്രമത്തില്‍ കുഞ്ഞമ്മയുടെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മകള്‍ സുമ (40), മകന്റെ ഭാര്യ മോളമ്മ (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനിടയില്‍ പ്രതികള്‍ ഒന്നേമുക്കാല്‍ പവന്റെ മാല പിടിച്ചുപറിക്കുകയും വീടിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ആക്രമണം നടത്തിയത് മാത്തന് എന്നു വിളിക്കുന്ന ലിജോ ജോസഫ്, പ്ലാക്കുഴിയില്‍ റെനി, കണ്ടാലറിയാവുന്ന മൂന്നുപേരും ചേര്‍ന്നാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ലിജോ ജോസഫിനെ ഗാന്ധിനഗര്‍ എസ്ഐ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന് ഭാരവാഹികളായ സി.കെ. സനില്‍കുമാര്‍, കെ.സി. ഷാജി, രാജേഷ് വള്ളിക്കാട്, എസ്. കൃഷ്ണകുമാര്‍, വിനീഷ് വി.എം. തുടങ്ങിയവര്‍ കുഞ്ഞമ്മയുടെ വീട് സന്ദര്‍ശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പുല്ലരിക്കുന്നില്‍ എകെസിഎച്ച്എംഎസ് മള്ളൂശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടക്കും. യോഗത്തില്‍ സംസ്ഥാന യൂണിയന് നേതാക്കളും ഹിന്ദുഐക്യവേദി നേതാക്കളും മറ്റ് സമുദായ നേതാക്കളും സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: