കോട്ടയം: ജില്ലയിലെങ്ങും ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ ഭരണ കേന്ദ്രത്തിലെ മാലിന്യം തുറസായ സ്ഥലത്ത് തള്ളി. മുട്ടമ്പലം പിഎസ്സി ഓഫീസിന് എതിര്‍വശത്തുള്ള സര്‍ക്കാര്‍വക സ്ഥലത്താണ് മാലിന്യം തള്ളിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പംകൂടി. കളക്ട്രേറ്റില്‍നിന്നുള്ള മാലിന്യമാണെന്നും പരാതിയുണ്ടെങ്കില്‍ കളക്ടറോട് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവറുടെ നിലപാട്. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാലിന്യം തിരികെ വണ്ടിയില്‍ കയറ്റി പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയി. കളക്ട്രേറ്റ് കോമ്പൗണ്ട് വൃത്തിയാക്കുവാന്‍ കരാറെടുത്തവരാണ് മാലിന്യം തുറസായ സ്ഥലത്ത് തള്ളിയത്. നിയമവിരുദ്ധമായി തുറസായ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതിഷേധക്കാരോട് പോലീസ് പറഞ്ഞിരുന്നതെങ്കിലും കേസ്സെടുത്തിട്ടില്ല. പ്രതിഷേധ പരിപാടികള്‍ക്ക് ആര്‍എസ്എസ് മുട്ടമ്പലംശാഖ മുഖ്യശിക്ഷക് വരുണ്‍ ശങ്കര്‍, കെ.ജി. തങ്കപ്പന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: