പാരിപ്പള്ളി: തിരക്കുള്ള ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും കറങ്ങിനടന്നു മാല പൊട്ടിക്കുന്ന സംഘത്തെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി അണ്ണാ നഗര്‍ കനാല്‍ പുറംപോക്കില്‍ താമസക്കാരായ കാളിയമ്മ(45), ലക്ഷ്മി (33), വൈദേശ്വരി (23) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ പാരിപ്പള്ളിയില്‍ നിന്നും ഓയൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ച് നാവായിക്കുളം അവിട്ടം വീട്ടില്‍ സരസ്വതി അമ്മയുടെ കഴുത്തില്‍ കിടന്ന രണ്ട് പവന് തൂക്കമുള്ള സ്വര്‍ണമാല പൊട്ടിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.
പാരിപ്പള്ളി പോലീസെത്തി സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് മാല കണ്ടെടുക്കാനായത്. സാധാരണ വേഷത്തിലെത്തുന്ന ഇവരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. ഇവരുടെ അറസ്റ്റോടെ പാരിപ്പള്ളി, പരവൂര്‍, ചാത്തന്നൂര്‍ മേഖലകളിലെ നിരവധി മോഷണങ്ങള്‍ക്ക് തുമ്പുണ്ടാകുമെന്നും ഇവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പരവൂര്‍ സിഐ വി.എസ്. ബിജു അറിയിച്ചു. പാരിപ്പള്ളി എസ്ഐമാരായ എസ്. ജയകൃഷ്ണന്, ജോയി, എഎസ്ഐ ശശാങ്കന്, സുലേഖ, ഡോല്‍മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: