കോട്ടയം: യുവസഖാക്കള്‍ക്ക് വിപ്ലവവീര്യം പകരാന്‍ എഐവൈഎഫ് ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിപ്ലവം പഠിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി കെ. രാജന് തന്നെയെത്തും. ഇത്തവണ പ്രചാരണ ബോര്‍ഡുകളില്‍ മാര്‍പ്പാപ്പയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. നഗരത്തിലെ ഗാന്ധി സ്ക്വയറിലാണ് മാര്‍പാപ്പയുടെ ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കാറല്‍ മാര്‍ക്സിനെയും ലെനിനെയും ചെഗുവേരയെയുമെല്ലാം സഖാക്കള്‍ പണ്ടേ ഉപേക്ഷിച്ചിരുന്നു. ശ്രീനാരായണഗുരു, അയ്യന്‍കാളി, മദര്‍തെരേസ, വിവേകാനന്ദന് തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. അമൃതാനന്ദമയിയെയും ശ്രീശ്രീരവിശങ്കരിനെയും ആള്‍ദൈവങ്ങള്‍ എന്ന് ആക്ഷേപിച്ചിരുന്ന കമ്യൂണിസ്റ്റ് യുവജന സംഘടനയ്ക്ക് മാര്‍പാപ്പ പ്രചാരണ ഉപാധിയാക്കിയത് പുച്ഛത്തോടെയാണ് നഗരവാസികള്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: