മൂവാറ്റുപുഴ: സുപ്രീംകോടതി വിധിയും കേന്ദ്രനിയമവും ലംഘിച്ച് മൂവാറ്റുപുഴയില്‍ തെരുവ്നായ്ക്കളെ കൊന്നൊടുക്കി. നഗരസഭ ചെയര്‍മാനും സെക്രട്ടറിയും ഹെല്‍ത്ത് കമ്മറ്റിയു ടേയും രഹസ്യനിര്‍ദ്ദേശത്തെ തു ടര്‍ന്നാണ് നഗരത്തില്‍ വ്യാപകമായി തെരുവ്നായ്ക്കളെ കൊ ന്നൊടുക്കിയത്. കഴുത്തില്‍ കുടുക്കിട്ട്പിടിച്ച് സൈനഡ് കുത്തിവച്ചാണ് കൊ ന്നിരിക്കുന്നത്. പാലക്കാട്ട് നിന്നും കൊണ്ടുവന്ന അഞ്ചംഗ നായപിടുത്തസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൊടുക്രൂരത. ചെയര്‍മാന്റെ പിടിയാളുകളായിട്ടുള്ള പ്രാദേശിക നാട്ടുകാരെ മു ന്നിര്ത്തിയായിരുന്നു നായ് ക്കളെ കൊന്നൊടുക്കല്‍ നടത്തിയത്.
ഇന്നലെ രാവിലെ ഇഇസി മാര്‍ക്കറ്റ്, മുനസിപ്പല്‍ സ്റ്റേഡിയം, പിഒ ജംഗ്ഷന്, കെഎസ്ആര്‍ടിസി, കാവുംങ്കര, വണ്‍വേ ജംഗ് ഷന്, ആസാദ് റോഡ്, പ്രൈവറ്റ് ബസ്സ്സ്റ്റാന്റ് പരിസരം, 130ജംഗ് ഷന്, വള്ളക്കാലി ജംഗ്ഷന് എ ന്നിവിടങ്ങളില്‍ നിന്നെല്ലാം നൂറുകണക്കിന് നായക്കളെ ഇങ്ങി നെ കൊന്നൊടുക്കിയത്. ഒരാഴ്ച മുമ്പ് മൂവാറ്റുപുഴയില്‍ തെരുവ്നായരുടെ ആക്രമത്തില്‍ പതിനാറോളം പേര്‍ക്ക് കടിയേറ്റിരുന്നു. പേപ്പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെ യ്തു.
എന്നാല്‍ നായയ്ക്ക് പേ ഉണ്ടോയെന്നോ ഇതിനെ ക ണ്ടെത്താനും നഗരസഭ അധികൃതര്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. നഗരത്തില്‍ മുഴുവന്‍ പേപിടിച്ച നായ്ക്കളാ ണെന്നും ഇവയെ കൊല്ലാന്‍ നി യമമില്ലെന്നും ഇതിന് ഉത്തരവാദികള്‍ മൃഗസംഘടനകളാണെന്നും വ്യാപക പ്രചരണം നടത്തി പേ-നായ്ക്കള്‍ വ്യാപകമായെന്ന പ്രചരണത്തില്‍ നാട്ടിലെ ജനങ്ങ ളും ഭയാശങ്കയിലായി. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ വി വിധ ഭാഗങ്ങളില്‍ ഒരുപറ്റം യുവാക്കള്‍ ഇറങ്ങി നായ്ക്കളെ തല്ലിക്കൊല്ലുക വരെ ചെയ്തിരുന്നു.
ഇതിന് പുറമെയാണ് അധികൃതരുടെ ഒത്താശയോടെ ഇന്നലെ തെരുവ്നായ്ക്കളെ കൊന്നൊടുക്കിയത്. പേവിഷബാധ തടയുന്നതിന് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനും എബിസി പദ്ധതി നടപ്പാക്കുവാനാണ് സുപ്രീംകോടതിയും കേന്ദ്രസര് ക്കാരും നിയമംമൂലം നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2006മുതല്‍ മൂവാറ്റുപുഴയില്‍ നഗരസഭയും വെറ്ററിനറി ആശുപത്രിയും മൃഗസംഘടന ‘ദയ’ യും സംയുക്തമായി പദ്ധതി നടപ്പാക്കി വന്നിരുന്നു. കഴിഞ്ഞ മൂ ന്ന് വര്‍ഷമായി അധികാരികളു ടെ നിക്ഷേകാത്മക നിലപാട് പ ദ്ധതി മുടങ്ങുകയും ചെയ്തു.
എന്നാല്‍, മൃഗസംഘടനയും വെറ്ററിനറി അസോസിയേഷനും ചേര്‍ന്ന് പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഇതിലൂടെ നിരവധി ഡോക്ടര്‍മാര്‍ക്ക് പരിശീലനവും മൃഗാശുപത്രിയില്‍ നടക്കുന്നുണ്ട്. എബിസി പദ്ധതി നടപ്പാക്കിയ നായ്ക്കളടക്കമുള്ളവയെയാണ് നായപിടുത്തക്കാര് കൊന്നുകുഴിച്ചുമൂടിയത്.
നിയമനടപടി സ്വീകരിക്കേ ണ്ടവര്‍, പോലീസ് സ്റ്റേഷന് മു ന്നില്‍ പോലും നാലോളം നായ് ക്കളെ വിഷം കുത്തിവച്ചും കു ടു ക്കിട്ടും നിലത്തടിച്ചും കൊന്നി ട്ട് നോക്കി നിന്നതല്ലാതെ യാ തൊരുവിധ നടപടിയും സ്വീകരിച്ചില്ല. നായക്കളെ കൊന്നവര്‍ക്കെതിരേയും നിയമലംഘനം നടത്തിയവര്‍ക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ദയ മൂവാറ്റുപുഴ പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: