പൊന്‍കുന്നം: ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകുന്നതും മലയോര മേഖലയുടെ വികസനത്തിന് ഉതകുന്നതുമായ അങ്കമാലി-ശബരി റെയില്‍പാത അട്ടിമറിച്ചതിന്റെ പിന്നില്‍ കേരള സര്‍ക്കാരിന്റെയും, യുഡിഎഫിന്റെയും വര്‍ഗ്ഗീയ അജണ്ടയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്. അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 17 വര്‍ഷമായി പല തവണ ശബരി റെയില്‍ പാതയ്ക്ക് അനുവദിച്ച ഫണ്ടുപോലും പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. രണ്ടും മൂന്നും സര്‍വ്വേകള്‍ നടത്തി കോടിക്കണക്കിന് രൂപ പാഴാക്കിയത് മാത്രമാണ് മിച്ചം. ശബരിമല തീര്‍ത്ഥാടകരോട് മാത്രം കാണിക്കുന്ന അനീതിയും, വിവേചനവുമാണിത്.
മീനച്ചില്‍-കാഞ്ഞിരപ്പള്ളി താലൂക്കിലെ സ്വകാര്യ ഭൂഉടമകളെ സംരക്ഷിക്കാനും ന്യൂനപക്ഷ പ്രീണനത്തിനും വേണ്ടിയാണ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചത്. കേന്ദ്രസര്‍ക്കാര്‍ ശബരി റെയില്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്കുവാനും, പണം മുടക്കുവാനും തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ കപട വര്‍ഗ്ഗീയ മുഖം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി തുടക്കം കുറിക്കുമെന്നും ആര്.എസ്. അജിത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: