കോട്ടയം: തിരുനക്കര സ്വാമിയാര് മഠത്തിലെ ശ്രീഹനുമദ് ദേവസ്ഥാനത്ത് താടകാവധം കഥകളി അരങ്ങേറുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലാദ്യമായിട്ടാണ് കോട്ടയത്ത് താടകാവധം കഥകളി അരങ്ങേറുന്നത്. ദേവസ്ഥാനത്തെ ശ്രീശങ്കരാ കഥകളി അരങ്ങില്‍ 13 ന് വൈകിട്ട് നാലിന് കളിവിളക്ക് തെളിയും. ഒട്ടേറെ കഥകളി സാഹിത്യഗ്രന്ഥങ്ങളുടെ കര്‍ത്താവും കഥകളി സംഘടനയുടെ ആദ്യകാല സംഘാടകനുമായ വി. കൃഷ്ണന് തമ്പിയാണ് താടകാവധം ആട്ടക്കഥയുടെ രചയിതാവ്. വികാരഭരിതമായ നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ താടകാവധത്തിലുടനീളം കാണാം.
കലാക്ഷേത്രം മുരളീകൃഷ്ണന് (താടക), ഡോ. ഏറ്റുമാനൂര്‍ കണ്ണന് (ശ്രീരാമന്), കലാമണ്ഡലം വിശാഖ് (വിശ്വാമിത്രന്) കലാമണ്ഡലം ശ്യാംദാസ് (വസിഷ്ഠന്), കലാമണ്ഡലം വിപിന്‍ (ദശരഥന്) കലാമണ്ഡലം അനന്തു (ദൂതന്, ബ്രാഹ്മണന്) എന്നിവരാണ് താടകാവധത്തിലെ കലാകാരന്മാരും കഥാപാത്രങ്ങളും.
കലാമണ്ഡലം സുധീ ഷും, കൃഷ്ണമൂര്‍ത്തിയും സംഗീതം, കലാമണ്ഡലം ശ്രീഹരിയുടെ ചെണ്ടയും ശ്രീജിത്തിന്റെ മദ്ദളവും, ചിങ്ങോലി പുരുഷോത്തമന്റേതാണ് ചുട്ടി. ശ്രീവല്ലഭവിലാസം കഥകളിയോഗം ചമയമൊരുക്കും.
എല്ലാ രണ്ടാംശനിയാഴ്ചയും പന്ത്രണ്ട് ഭാഗങ്ങളായി ശ്രീശങ്കരാ കഥകളി അരങ്ങില്‍ രാമായണകഥ സമ്പൂര്‍ണ്ണമായി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: