കാഞ്ഞിരപ്പള്ളി: വനിതാ കമ്മീഷന് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ അദാലത്തില്‍ പരാതി പ്രളയം. അദാലത്തിന് എത്തിയ പരാതികളില്‍ 31 എണ്ണത്തിന് പരിഹാരം കണ്ടു. അമ്മയെ നോക്കാത്ത മകന്, മദ്യത്തിന് അടിമായായ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ട യുവതിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തിരകെ ലഭിക്കണം, സഹോദരിക്ക് അമ്മയെ കാണാന്‍ അനുവാദം നല്‍കാത്ത സഹോദരന് തുടങ്ങിയ കരളലിയിപ്പിക്കുന്ന പരാതികളായിരുന്നു വനിതാ കമ്മീഷന് അംഗം ഡോ.ജെ.പ്രമീളാ ദേവി പങ്കെടുത്ത അദാലത്തില്‍ എത്തിയത്.
11 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 10 പരാതികള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസിന് കൈമാറി. പരാതിക്കാരില്‍ ഏഴു പേരെ കൗണ്‍സിലിങ്ങിന് നിര്‍ദ്ദേശിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ യുവതിയുടെ സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണ്ണവും ലഭിക്കണമെന്നായിരുന്നു യുവതിയുടെയും വീട്ടുകാരുടെയും പരാതി. യുവതിയുടെ സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണ്ണവും തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് കമ്മീഷന് നിര്‍ദ്ദേശിച്ചു. സഹോദരന് ഒപ്പം താമസിക്കുന്ന അമ്മയെ കാണാന്‍ സഹോദരിയ്ക്ക് അവസരം നല്കാന് ജില്ലാ പ്രൊട്ടക്ഷന്‍ ഓഫിസറെ ചുമതലപ്പെടുത്തി. മകന് തിരിഞ്ഞു നോക്കാത്ത അമ്മയ്ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതരോട് വനിതാ കമ്മീഷന് അംഗം നിര്‍ദ്ദേശിച്ചു. കാഞ്ഞിരപ്പള്ളിയില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ,ഒരാള്‍ മരിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ അമ്മ, അന്വേഷണ ഉദ്യാഗസ്ഥരായ കാഞ്ഞിരപ്പള്ളി പൊലീസിന് എതിരെ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് നിഗമനത്തില്‍ പരാതി തള്ളിയതായും കമ്മീഷന് അംഗം പ്രമീളാദേവി അറിയിച്ചു. ഇത്തരം പരാതികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്ക്കാനാണെന്ന്് കമ്മീഷന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: