ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍വിരുദ്ധ-ജനവിരുദ്ധ നയങ്ങളുടെ ഫലമായി തൊഴിലാളികളും ജനങ്ങളും ദുരിതമനുഭവിക്കുകയാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ കുറ്റപ്പെടുത്തി. ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ-പ്രതിപക്ഷ കക്ഷികള്‍ പരസ്പരം പഴിചാരി തൊഴിലാളികളെ കബളിപ്പിക്കുകയാണ്. കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴിലും തൊഴിലവസരങ്ങളും സംരക്ഷിക്കുന്നതിന് കേരളത്തിലെ ചുമട്ടുതൊഴില്‍ രംഗത്ത് ശക്തമായ പ്രക്ഷോഭം നടത്തിവരുന്ന സംഘടനയാണ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് പ്രസിഡന്റ് പി.ബി. പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് സമാപന പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ. കൃഷ്ണന്‍കുട്ടി, കെ. സദാശിവന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് സെക്രട്ടറി സി. ഗോപകുമാര്‍ സ്വാഗതവും അനിയന് സ്വാമിച്ചിറ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.ബി. പുരുഷോത്തമന് (പ്രസിഡന്റ്), സി. മണിയന്, ഡി. ബിനുകുമാര്‍, അജികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), സി. ഗോപകുമാര്‍ (ജനറല്‍ സെക്രട്ടറി), പ്രദീപ്കുമാര്‍, എസ്. ജയന്, ബിജു (സെക്രട്ടറിമാര്‍), പി.എ. സുമേഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: