കായംകുളം: കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം കാരണം ഒരു ഗ്രാമം ഭയപ്പാടില്‍. ഇവര്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ അവസാനത്തെ ഇരയാണ് കഴിഞ്ഞദിവസം വെട്ടേറ്റ ജിം മാസ്റ്റര്‍ കൃഷ്ണപുരം ശ്രീമംഗലത്ത് ജയകുമാര്‍ (30). കഞ്ചാവ് വില്‍പ്പനക്കെതിരെ പ്രതികരിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തിനായിരുന്നു അക്രമം.
പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും നാട്ടുകാരുടെ മനസില്‍നിന്ന് ഭയാശങ്കകള്‍ വിട്ടുമാറുന്നില്ല. ജയകുമാറിനെ വെട്ടിയകേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചു കഴിഞ്ഞതായി പോലീസ് പറയുന്നുവെങ്കിലും പ്രതികളെ ഇതുവരെ പിടിക്കാത്തതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
കൈയ്ക്കും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ ജയകുമാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്നിനായിരുന്നു ആക്രമണം. പ്രദേശത്തെ യുവാക്കള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതായും, പ്രദേശത്തെ കഞ്ചാവിന്റെ വിപണക്കാരെക്കുറിച്ച് പോലീസില്‍ വിവരമറിയിച്ചതിനാണ് ജയകുമാറിനെ അക്രമിച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവ് വില്‍പ്പനക്കാരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതിന് കൃഷ്ണപുരത്ത് യുവതിയുടെ കടയ്ക്കും വീടിനും തീവെച്ച സംഭവത്തിലെ പ്രതികളെപ്പറ്റി പോലീസിന് വിവരം നല്‍കിയത് ജയകുമാറായിരുന്നു.
രണ്ട് സംഭവങ്ങളിലും കഞ്ചാവ് ലോബിക്കെതിരെ പ്രവൃത്തിച്ചതിന്റെ വൈരാഗ്യമാണ് ജയകുമാറിനെ ആക്രമച്ചതിന് പിന്നില്‍.
പ്രദേശത്തെ യുവാക്കള്‍ക്കിടയിലും സ്കൂള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ വ്യാപകമാണ്. മുമ്പ് ഗുണ്ടാ പ്രവര്‍ത്തനം നിര്‍ത്തിയ ചില സംഘങ്ങളാണ് ഇപ്പോള്‍ കഞ്ചാവ് വിപണനത്തിനിറങ്ങയിരിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: