കോട്ടയം: ജില്ലയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന് അംഗം ഡോ. പ്രമീളാ ദേവി അഭിപ്രായപ്പെട്ടു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍ നേരിട്ടല്ലെങ്കലും അദാലത്തില്‍ എത്തുന്നുണ്ട്. കേസുകളുടെ ബാഹുല്യം മൂലം ഈ മാസം മൂന്ന് അദാലത്തുകള്‍ ജില്ലയില്‍ നടത്താനാണ് വനിതാ കമ്മീഷന് ഉദ്ദേശിക്കുന്നത്. കോട്ടയത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ പുരോഗതി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. എങ്കിലും ലഭിച്ച കേസുകള്‍ സൂചിപ്പിക്കുന്നത് സ്വത്തിനും മറ്റുമായി അടുത്ത ബന്ധുക്കള്‍ക്കിടയില്‍ പോലും വര്‍ദ്ധിച്ചു വരുന്ന കിടമത്സരവും വിട്ടുവീഴ്ചയില്ലായ്മയും തന്നെയാണ്.
64 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്. ഇരുകക്ഷികളും ഹാജരായ 55 കേസുകളില്‍ 32എണ്ണം തീര്‍പ്പാക്കി. ആറെണ്ണം റിപ്പോര്‍ട്ടിനായി പോലീസിന് കൈമാറി. 25 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. ഒരു കേസ് കൗണ്‍സിലിങ്ങിന് അയച്ചു.
ഇന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ കമ്മീഷന് സിറ്റിങ് നടത്തും. മൂന്നാമത്തെ സിറ്റിങ് ജൂണ്‍ അവസാനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: