ഇടക്കുന്നം: പാറത്തോട് പഞ്ചായത്തില്‍ ഇടക്കുന്നത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരിക്കല്‍. മറ്റുള്ള ദിവസങ്ങളില്‍ രോഗികള്‍ക്ക് ആശുപത്രി സേവനം ലഭിക്കാന്‍ കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം കാഞ്ഞിരപ്പള്ളിയിലെത്താന്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പൗരസമിതി സമരത്തിന് ഒരുങ്ങുന്നു.
നിരവധി രോഗികളെത്തുന്ന ആശുപത്രിയില്‍ ബുധനാഴ്ച മാത്രമാണ് ഡോക്ടര്‍ ഉള്ളത്. എരുമേലി ആശുപത്രിയില്‍ നിെന്നത്തുന്ന ഡോക്ടറുടെ സേവനം ഉച്ചവരെ മാത്രം.. ഇക്കാരണത്താല്‍ രോഗികള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇടക്കുന്നം,വട്ടക്കാവ്, ഇഞ്ചിയാനി, പാലപ്ര, ചോറ്റി, പാറത്തോട്, സി.എസ്.ഐ എന്നീ മേഖലകളിലെ നാട്ടുകാരുടെ ആശ്രയമാണ് ഈ ആശുപത്രി. മുന്‍കാലങ്ങളില്‍ സ്ഥിരമായി ഡോക്ടറുടെ സേവനം ലഭിച്ചിരുന്നതായി പൗരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇവിടെ കിടത്തി ചികില്‍സ തുടങ്ങുന്നതിന്റെ ഭാഗമായി കെട്ടിട നിര്‍മ്മാണം നടന്നു വരികയാണ്.
ആശുപത്രിയില്‍ അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കുവാന് തീരുമാനിച്ചു. പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൗരസമിതി പ്രസിഡന്റ് എം.ജി.നാസര്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എം.റെഹീം, ജെയിംസ് കൊടിപ്ലാക്കല്‍, റെജികുഴുവേലില്, ഷാജി വടക്കേവീട്, എം.എ.നാസര്‍, സോമന് മണലേല്‍,നെജീബ് വാരിക്കാട്ട്, ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: