പാലാ: വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപാ തട്ടിയെടുത്ത കേസില്‍ പ്രതി പോലീസ് പിടിയില്‍. പാലാ കുടക്കച്ചിറ അരീപ്ലാക്കല്‍ മാത്യു(മാത്തുക്കുട്ടി 30) ആണ് പാലാ പോലീസ് പിടിയിലായത്. കുടക്കച്ചിറ പുള്ളോലില്‍ ജോസില്‍ നിന്നും വിദേശജോലി വാഗ്ദാനം ചെയ്ത് 38 ലക്ഷം രൂപയും പാറയില്‍ അജോ, തട്ടാംപുറത്ത് സിജി എന്നിവരുടെ പക്കല്‍ നിന്ന് 5 ലക്ഷം രൂപാ വീതവും തെക്കേമല സാജുവില്‍ നിന്ന് 7 ലക്ഷവും പാറച്ചെരുവില്‍ രതീഷില്‍ നിന്ന് 8.20 ലക്ഷം രൂപയും മാത്യു തട്ടിയെടുത്തെന്ന് പോലീസ് പറയുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. നിരവധി പേരില്‍ നിന്നായി ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം അറസ്റ്റും. തട്ടിപ്പിന് ശേഷം മാത്യു ഒളിവിലായിരുന്നു. ഉറവൂര്‍ സ്വദേശിനിയായ വിവാഹിതയായ സ്ത്രീയോടൊപ്പം ആലപ്പുഴ കൈനകരിയില്‍ ഒളിവില്‍ താമസിച്ച് വരവേയാണ് പോലീസ് പിടിയിലാകുന്നത്. ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ഐ കെ.പി. ടോംസണ് അഡീഷണല്‍ എസ്ഐ ലാലു, എഎസ്ഐ ജയകൃഷ്ണന്, സിവില്‍ ഓഫീസറായ സന്തോഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ കോടതിയില്‍ ഹാജരാക്കിയ മാത്യുവിനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: