ചങ്ങനാശേരി: ചോദ്യം ചെയ്യാനെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ ദളിത് മധ്യവയസ്കന് ക്രൂരമര്‍ദ്ദനം ഏറ്റതായി ഡിജിപിക്ക് പരാതി.
മാടപ്പള്ളി മാമൂട് സ്വദേശി ഇല്ലിമൂട്ടില്‍ വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് തൃക്കൊടിത്താനം പൊലിസ് കസ്റ്റഡിയിലെടുത്ത ജോസഫ് യോഹന്നാനെ മര്‍ദ്ദിച്ചതായാണ് ആക്ഷേപം.
രാത്രി വീട്ടില്‍ ഉറങ്ങികിടന്ന ജോസഫിനെ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും സിഐ ചോദ്യം ചെയ്ത് മടങ്ങിയതിനുശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ അകാരണമായി മര്‍ദ്ദിച്ചെന്നുമാണ് ജോസഫ് യോഹന്നാന് ഡിജിപിക്ക് പരാതി നല്‍കിയത്.
ജുണ് രണ്ടാം തീയതി പത്ത്മണിക്ക് തന്നെ വീട്ടില്‍ നിന്നും തൃക്കൊടിത്താനം പൊലീസ് പിടിച്ചുകൊണ്ടുപോയി ചങ്ങനാശേരി പൊലീസിനു കൈമാറുകയും സ്റ്റേഷനില്‍ തനിക്ക് മര്‍ദ്ദനം ഏറ്റതായി ജോസഫ് പരാതിയില്‍ പറയുന്നു. കസ്റ്റഡിയില്‍ നിന്നും ഇറങ്ങി മൂന്നാംതീയതി വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് മക്കളോട് വിവരം പറയുകയും തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിലുണ്ട്.
ചങ്ങനാശേരി പോലീസിന്റെ മര്‍ദ്ദനകഥകള്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ടൗണില്‍ നിന്നും പിടിച്ചുകൊണ്ടുപോയ തൊഴിലാളിയെ മര്‍ദ്ദിച്ച കേസും, ഫയര്‍ഫോഴ്സ് ഓട നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സമീപവാസിയെ കയ്യേറ്റം ചെയ്തതും പുകവലിച്ച കേസില്‍ ഫൈന്‍ അടച്ച ആളെ പൊലീസ് മര്‍ദ്ദിച്ച സംഭവും പൊലീസിനെതിരെ വ്യാപകമായ ആക്ഷേപം ഉണ്ടായിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ ചങ്ങനാശേരി പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: