കളമശ്ശേരി: മുട്ടം മെട്രോയാഡില് ആറുമാസം മുന്‍പ് കോടികള്‍ മുടക്കി പണിത മതില് തകര്‍ന്നു. കരാറെടുത്ത ബ്രിഡ്ജ് ആന്റ് റൂഫ് എന്ന സ്ഥാപനവും മെട്രോ അധികാരികളും തമ്മിലുളള ഒത്തുകളി വെളിവാക്കുന്നതാണ് ഈ സംഭവം. ചതുപ്പ് പാടശേഖരത്ത് ടണ്‍ കണക്കിന് മണ്ണടിച്ചാണ് യാഡ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ശരിയായരീതിയില്‍ പൈലിംഗ് നടത്താത്തതും സിമന്റിന്റെ ഗുണനിലവാരമില്ലായ്മയും കരാറുകാരുടെ അനാസ്ഥയുമാണ് തകര്‍ച്ചക്ക് കാരണം.
ഏകദേശം 1 കിലോമീറ്റര്‍ ചുറ്റളവുളള മതിലിന്റെ 75 ശതമാനത്തോളം വിളളല്‍ വീണ് ഫൗണ്ടേഷന് ഭൂമിയിലേയ്ക്ക് താഴ്ന്ന് മതിലുകള്‍ ചരിഞ്ഞു നില്ക്കുന്ന അവസ്ഥയാണ്.
ബിജെപി കളമശ്ശേരി നേതാക്കളായ ടി. പി. തോമസ്, എം. നന്ദകുമാര്‍, എം.എ. തങ്കപ്പന്, സുരേഷ്, സുമേഷ് വി.പി., എബിന് രാജ് തുടങ്ങിയവര്‍ മെട്രോ മാനേജ്മെന്റിനെ പ്രതിഷേധം അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെ ബിജെപി പ്രവര്‍ത്തകര്‍ മെട്രോ അധികാരികളെ കണ്ട് ഈ വിഷയം സംസാരിക്കാന്‍ കാത്തുനിന്നിട്ടും മെട്രോ അധികാരികള്‍ ചര്‍ച്ച തയ്യാറായില്ല. വരും ദിവസങ്ങളില്‍ വന്‍പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി ബിജെപി പതാക ഉയര്‍ത്തി. ഇന്ന് രാവിലെ 9 മണിക്ക് പ്രതിഷേധം മെട്രോ അധികാരികളെ അറിയിക്കുമെന്ന് അവര്‍ അറിയിച്ചു.
നിര്‍മ്മാണത്തെ സംബന്ധിച്ച വിശദവിരങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന ജന്മഭൂമി ലേഖകനോട് തട്ടികയറുകയും നിര്‍മ്മാണത്തില്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നും അത് കണ്ടില്ലെന്ന് നടിക്കണമെന്നും സൈറ്റിലെ ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: