കൊച്ചി: അഴിമതിക്കാരനായ മന്ത്രി കെ.ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെ അകാരണമായി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ബിജെപി ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സമരക്കാരുടെ ഭാഗത്തുനിന്നും പ്രകോപനം ഒന്നും ഉണ്ടായിട്ടില്ല.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും തല്ലിച്ചതയ്ക്കുകയായിരുന്നു. അഴിമതിയ്ക്കെതിരെയുള്ള ജനകീയ സമരങ്ങളോടുള്ള മന്ത്രി കെ.ബാബുവിന്റെയും യുഡിഎഫിന്റെയും അസഹിഷ്ണുതയാണ് ഇതു വ്യക്തമാക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് ആരോപിച്ചു.
സമരവുമായി ബിജെപി മുന്നോട്ടുപോകും. അതിന്റെ ഭാഗമായി മെയ് 20,21 തിയതികളില്‍ തൃപ്പൂണിത്തുറ നിയോജകമണ്ഡത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭയാത്രയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: