പത്തനാപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ച ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ക്ക് വേതനം ലഭിക്കുന്നില്ല. അതേസമയം നിര്‍ബന്ധിത ജോലി ചെയ്യണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വേതനം പോലും നല്‍കാതെയാണ് ഇത്തവണ വീണ്ടും ജോലി ചെയ്യണമെന്ന നിര്‍ദ്ദേശം. തിരിച്ചറിയല്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനും കളര്‍ ഫോട്ടോകള്‍ പതിച്ച പുതിയ കാര്‍ഡുകള്‍ നല്‍കുന്നതിനും വേണ്ടിയാണ് ബിഎല്‍ഒമാരെ വീണ്ടും നിയമിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ ഒരു ഓഫീസര്‍ എന്ന ക്രമത്തിലാണ് നിയമനം. ഇവര്‍ക്ക് ബൂത്തിന്റെ പരിധിയിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കണം. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് താലൂക്കുകള്‍ വഴി റവന്യൂ വകുപ്പിന് നല്‍കണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലിസമയം കഴിഞ്ഞ് അധികസമയം എടുത്തു വേണം ഈ പ്രവര്‍ത്തനം ചെയ്ത് തീര്‍ക്കാന്‍. ഒരാള്‍ക്ക് ഏകദേശം 500 ലധികം വീടുകളാണ് ചുരുങ്ങിയ സമയത്തിനുളളില്‍ സന്ദര്‍ശിക്കേണ്ടത്. എന്നാല്‍ വീടുകള്‍ കയറുന്നതിനും വിവരശേഖരണത്തിനും മറ്റുമായി 500 രൂപയാണ് ആകെ ലഭിക്കുന്ന വേതനം. രണ്ടായിരം രൂപ നല്‍കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് അത് അഞ്ഞൂറായി ചുരുങ്ങി.
അവ്യക്തത നിറഞ്ഞ നിര്‍ദ്ദേശങ്ങളാണ് വിവരശേഖരണവുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥരും പറയുന്നു. ബിഎല്‍ഒമാര്‍ക്ക് പിന്നാലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ കൂടുതലും സാധാരണകര്‍ഷക കുടുംബങ്ങള്‍ ആയതിനാല്‍ ഒന്നിലധികം തവണ എത്തിയാല്‍ മാത്രമേ അവരെ നേരിട്ട് കാണാന്‍ കഴിയൂ. ഇതിനുപുറമെ പിറവന്തൂര്‍, പത്തനാപുരം പഞ്ചായത്തുകളിലെ ഉള്‍നാടന്‍ഗ്രാമങ്ങളില്‍ കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ ഒരോ വീടുകളിലും എത്താന്‍ കഴിയൂ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന റവന്യൂ വകുപ്പാണ് ബിഎല്‍ഒമാരെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജോലി ചെയ്തിന്റെ വേതനം പോലും ഇവര്‍ക്ക് ല‘ിച്ചിട്ടില്ല. ജനസംഖ്യാ കണക്കെടുപ്പില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് 150 വീടുകള്‍ സന്ദര്‍ശിക്കുന്നതിന് 12000 രൂപയിലധികം പ്രതിമാസം വേതനം ലഭിച്ചിരുന്നു. ബൂത്ത് ഓഫീസര്‍മാര്‍ക്ക് വേതനം ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: