കോട്ടയം: കേരളത്തില്‍ ഭൂപരിഷ്കരണ നിയമവും വനവാസി സമൂഹത്തിന് ഗുണകരമായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഏ.എന്‍. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കോട്ടയത്ത് കേരള ഉള്ളാടമഹാസഭയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഗോത്രസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ചൂഷണം ചെയ്യാതെ ഇണങ്ങിചേര്‍ന്ന് ജീവിച്ചവരാണ് വനവാസി സമൂഹം. അവര്‍ക്ക് ഇന്ന് കയറികിടക്കുവാന്‍ ഭൂമിയില്ല. ഇത് പുരോഗമനസമൂഹത്തിന് മാനക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ഉള്ളാട മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്. റജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഗോത്രസംഗമം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏകലവ്യ സ്വയം സഹായസംഘത്തിന്റെ ഉദ്ഘാടനം എ.എന്‍. രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. എസ്. സുനില്‍കുമാര്‍, വി.എസ്. ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: