ആലപ്പുഴ: സായി സ്പോട്സ് കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്ത അപര്‍ണയുടെ വീട് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഷമ വി.നായരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമന്നും അപര്‍ണയുടെ ആശ്രിതര്‍ക്ക് അര്‍ഹമായ സഹായം നല്‍കണമെന്നും മഹിളാമോര്‍ച്ച ആവശ്യപ്പെട്ടു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി എസ്. ഗിരിജ, ബിജെപി ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, മാവേലിക്കര മണ്ഡലം പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: