നെടുപുഴ: ഏഴു ലക്ഷം രൂപയുടെ 34 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരന് അറസ്റ്റില്‍. ഒളരി ഡീസെന്റ് ലൈന്‍ കടവാരം റോഡില്‍ മുണ്ടായന്‍ വീട്ടില്‍ ഫിസ്റ്റോ(30)യെയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി പരിസരത്ത് നിന്ന് പിടികൂടിയത്. തൃശൂര്‍ ഗോസായിക്കുന്നില്‍ സ്വര്‍ണാഭരണ കച്ചവടം നടത്തുന്ന വെങ്ങിണിശേരി കൊന്നക്കപ്പറമ്പില്‍ സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള എസ്.ടി ജ്വല്ലറിയിലെ ജീവനക്കാരനാണ് ഫിസ്റ്റോ.
15 ദിവസം മുന്‍പാണ് ഇയാള്‍ ജോലിക്കായി ഇവിടെ വന്നത്. ബംഗളുരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്വന്തമായി ആഭരണം വിതരണം ചെയ്യുന്ന ജോലിക്കാരനായ പരിചയം വെച്ചാണ് ഫിസ്റ്റോ സുനിലിന്റെ ജ്വല്ലറിയിലെത്തുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിശ്വാസം പിടിച്ചുപറ്റിയ ഫിസ്റ്റോ കടയിലെ ലോക്കറില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 34 പവന് സ്വര്‍ണമാണ് കവര്‍ന്നത്. വിവിധ മോഡലുകളിലുള്ള എട്ട് സ്വര്‍ണ മാലകകളാണ് മോഷണം പോയത്.
ആദ്യം 165 ഗ്രാം സ്വര്‍ണ മാലകള്‍ മോഷ്ടിക്കുകയും ഇത് സുനിലിന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് കരുതി വീണ്ടും 107 ഗ്രാം തൂക്കം വരുന്ന മാലകള്‍ കവരുകയും ചെയ്തു. എന്നാല്‍ മോഷണം നിരീക്ഷിച്ചുവന്ന സുനില്‍ ഇക്കാര്യം നെടുപുഴ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് അസി.കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. നാട് വിട്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.
നഷ്ടപ്പെട്ട എട്ടു മാലകളില്‍ ഏഴെണ്ണം ഫിസ്റ്റോയുടെ വീട്ടില്‍ നിന്നു തന്നെ പോലീസ് കണ്ടെത്തി. വിറ്റ മാലയും പോലീസ് അന്വേഷണം നടത്തി കണ്ടെത്തി. വികലാംഗയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ വാങ്ങി ലൈംഗികമായി പീഡിപ്പിച്ചതിന് ഫിസ്റ്റോയ്ക്കെതിരെ വെസ്റ്റ് പോലീസില്‍ കേസുണ്ട്. വെസ്റ്റ് സിഐ ടി.ആര്.രാജേ,് നെടുപുഴ എസ്ഐ കെ.എസ്.ശെല്‍വരാജ്, വെസ്റ്റ് അസി.എസ്ഐ ബിനന്‍, നെടുപുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജയനാരായണന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: