പാലക്കാട്: പിരായിരി കണ്ണാടി പഞ്ചായത്തുകളില്‍ തിരുനെല്ലായ് പുഴയുടെ തീരങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായ സ്ഥലം കൈയേറിയതായി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു.
കൈയേറ്റക്കാരുടെ പേരു വിവരം, ബ്ലോക്ക്, സര്‍വ്വെ നമ്പര്‍ എന്നിവ കൂടി റിപ്പോര്‍ട്ട് ചെയ്യുവാന്‍ വിവല്ലേജ് ഓഫീസര്‍ക്ക് കത്ത് നല്കുവാനും അനധികൃത കൈയേറ്റം അളന്ന് തിട്ടപ്പെടുത്തുവാന്‍ സര്‍വ്വെ ടീമിനെ നിയോഗിക്കുവാനും കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കുവാനും താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനമായി. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു അദ്ധ്യക്ഷത വഹിച്ച താലൂക്ക് സമിതി യോഗത്തിലാണ് അനധികൃത കൈയേറ്റത്തിനെതിരെ തീരുമാനമെടുത്തത്.
ഭാരതപ്പുഴയുടെ ഇരുകരകളിലേയും കൈയേറ്റം അളന്നു തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനം പാലക്കാട്
1, കണ്ണാടി 1 എന്നീ വില്ലേജുകള്‍ തുടങ്ങിയിട്ടുണ്ട്. കാട് വെട്ടിതെളിക്കാനുള്ള ഫണ്ട് ലഭ്യമായാല്‍ മാത്രമേ പണി പൂര്‍ത്തിയാക്കാന്‍ നിവര്ത്തിയുള്ളു എന്ന് താലൂക്ക് സര്‍വ്വേയര്‍ സമിതിയെ അറിയിച്ചു.
പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയുടെ പണി അവസാനഘട്ടത്തിലാണ്, മരുതറോഡ് ബ്ലോക്ക് ഓഫീസ് മുതല്‍ നറുകംപുള്ളി പാലം വരെ സര്‍വ്വീസ് റോഡ് ഇല്ലാത്തതിനാല്‍ ദേശീയപാതയില്‍ നിന്നും അമിതിവേഗതയില് വരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങള്‍ ഹൈവേയിലേക്കു പ്രവേശിക്കുമ്പോള്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടെന്നും സമിതിയില്‍ പരാതി ഉയര്‍ന്നു. പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുവാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കത്തു നല്കുവാനും യോഗത്തില്‍ തീരുമാനമായി.
ഐ.എം.എ ജംഗ്ഷനില്‍ ഒരു മരം ഉണങ്ങിനില്ക്കുന്നുണ്ടെന്നും ഇത് അപകടത്തിന് കാരണമാകും. എത്രയും പെട്ടന്ന് തന്നെ മരം മുറിച്ചു മാറ്റാന്‍ സമിതി യോഗത്തില്‍ ഒരു അംഗം അഭിപ്രായപ്പെട്ടു.
ജി.ബി റോഡില്‍ നിലവിലുള്ള റെയില്‍വേഗേറ്റ് പുന:സ്ഥാപിക്കുക സാങ്കേതിക തടസ്സം ഉള്ളതിനാലും ഗെയ്റ്റ് അടച്ചിടുന്നതിനാലും നിലവില്‍ മേല്‍പ്പാലം വഴി മാത്രമേ റോഡിലേക്ക് പ്രവേശനം നിര്‍വാഹമുള്ളു. പ്രായാധിക്യമുള്ളവര്‍ക്കും രോഗികള്‍ക്കും വഴി ഉപയോഗിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് സമിതിയില്‍ പരാതി ഉയര്‍ന്നു.
ഗെയ്റ്റ് നിലനിര്‍ത്തുന്നതിന് ഗെയ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഗെയ്റ്റ്മാന്റെ സേവനം ലഭ്യമാക്കുന്നതിന് ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് മുനിസിപ്പാലിറ്റി അധികൃതര്‍ എന്നിവര്‍ റെയില്‍വെ ആവശ്യപ്പെടുന്ന തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് റെയില്‍വേയ്ക്ക് ഉറപ്പ് നല്‍കിയിട്ടും അനുകൂലമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ അടച്ചുകെട്ടിയ വഴി വാഹനങ്ങള്‍ പോകുന്നതിന് തുരന്നു തരണമെന്ന് സമിതി ഐക്യകണ്ഠമായ പ്രമേയം പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: