ആലപ്പുഴ: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ 99.09 ശതമാനം പേരും വിജയിച്ചു. ഇക്കുറി പരീക്ഷയെഴുതിയ 26,713 വിദ്യാര്‍ഥികളില്‍ 26,470 പേര് ഉപരിപഠനത്തിനുള്ള അര്‍ഹത നേടി. ജില്ലയിലെ ആകെ 198 സ്കൂളുകളില്‍ 112 എണ്ണത്തില്‍ നൂറ് ശതമാനം കുട്ടികളും വിജയിച്ചു. ജില്ലയില്‍ 440 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലക്കാണ് ഏറ്റവുമധികം വിജയശതമാനം. 99.59 ശതമാനം. ഇവിടെ 2,457 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 2,447 പേര് ഉപരിപഠനത്തിനുള്ള യോഗ്യത നേടി.
ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ 8,066 പേര് പരീക്ഷയെഴുതിയതില്‍ 7,993 പേര് ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.09. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ 7,762 പേര് പരീക്ഷയെഴുതിയതില്‍ 7,701 പേര് ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.21. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.ഇവിടെ 8428 പേര് പരീക്ഷയെഴുതിയതില്‍ 8329 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 98.83. എ പ്ലസ് ലഭിച്ചവര്‍ ഏറ്റവുമധികം പേര് ഇവിടെയാണ്. 164 പേര്‍ക്ക് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ പകുതിയിലധികം സ്കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി. ഇവിടെ ആകെയുള്ള 33 സ്കൂളുകളില്‍ 24ഉം 100 ശതമാനം വിജയം നേടി. ചേര്‍ത്തലയിലെ 47 സ്കൂളുകളില്‍ 22 എണ്ണം നൂറ് ശതമാനം വിജയം നേടിയപ്പോള്‍ ആലപ്പുഴയിലെ 45 സ്കൂളുകളില്‍ 23 എണ്ണം നൂറിന്റെ പട്ടികയില്‍ കടന്നുകൂടി. മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ ആകെയുള്ള 73 സ്കൂളുകളില്‍ 43 എണ്ണത്തിന് നൂറ് ശതമാനം വിജയം നേടാനായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം വിദ്യാഭ്യാസ ജില്ല തിരിച്ച്. ചേര്‍ത്തല (91), ആലപ്പുഴ (153), കുട്ടനാട് (32), മാവേലിക്കര (164).
പ്രതികരിക്കാൻ ഇവിടെ എഴുതുക: