ആലപ്പുഴ: കായകുളം പോലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ജില്ലാപോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.കായംകുളം താന്നിക്കല്‍ തറയില്‍ ഓമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരിയും സഹോദരനും തമ്മില്‍ വഴിത്തര്‍ക്കം നിലവിലുണ്ട്. 2014 ജൂണ്‍ 30ന് കായംകുളം എസ്ഐയും സംഘവും തന്റെ വീട്ടിലെത്തി എതിര്‍കക്ഷിയുടെ പക്ഷം ചേര്‍ന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. തന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തന്റെ വീടിന്റെ ജനാല അടിച്ചുതകര്‍ത്തതായും പരാതിയിലുണ്ട്.
കമ്മീഷന് കായംകുളം ഡിവൈഎസ്പിയില് നിന്നും അനേ്വഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കായംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഐ നടത്തിയ അനേ്വഷണം വസ്തുതാപരമല്ലെന്നും പരാതിക്കാരെ കേസില്‍ പ്രതികളാക്കിയതിന് തെളിവില്ലെന്നും ഡിവൈഎസ്പി കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനാല അടിച്ചു തകര്ത്തിനെതിരെ പരാതിക്കാരി തനിക്ക് നല്കിയ പരാതി സ്റ്റേഷന് ഹൗസ് ഓഫീസര്‍ സഞ്ജയ്ക്ക് അയച്ചുകൊടുത്തെങ്കിലും നടപടി എടുത്തില്ലെന്ന് ഡിവൈഎസ്പി അറിയിച്ചു. അനേ്വഷണത്തില്‍ എസ്ഐക്ക് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
കുറ്റകൃത്യത്തെ കുറിച്ച് അറിവു ലഭിച്ചാല്‍പോലും അനേ്വഷിക്കേണ്ട ബാധ്യത എസ്ഐക്ക് ഉണ്ടെന്ന് കമ്മീഷന് നിരീക്ഷിച്ചു. കായംകുളം പോലീസ് രജിസ്റ്റര്‍ ചെയ്തകേസ് ഡിവൈഎസ്പിയില് കുറയാത്ത ഉദ്യോഗസ്ഥന് അനേ്വഷിക്കണമെന്നും കമ്മിഷനംഗം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. കായംകുളം ഡിവൈഎസ്പിക്ക് പരാതിക്കാരി നല്കിയ പരാതി അനേ്വഷിക്കാന്‍ കായംകുളം എസ്ഐക്ക് നിര്‍ദ്ദേശം നല്‍കിയതായും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: