കുട്ടനാട്: ചമ്പക്കുളം മണപ്ര ഭഗവതിപ്പറമ്പ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 23 മുതല്‍ മെയ് മൂന്ന് വരെ നടക്കും. 23ന് രാവിലെ 11.58ന് കൊടിയേറ്റ്, വൈകിട്ട് 5.30ന് വിഗ്രഹഘോഷയാത്ര. 24ന് വൈകിട്ട് 5.30ന് ഭൂമീപൂജ. 25ന് രാവിലെ 5.30ന് പ്രഭാതപൂജ, വൈകിട്ട് ആറിന് ഭഗവതിസേവ. 26ന് വൈകിട്ട് 5.30ന് നാരങ്ങാവിളക്ക് പൂജ, ഏഴിന് ഭക്തിഗാനസുധ. 27ന് വൈകിട്ട് 5.30ന് സപ്തമാതൃപൂജ, 7.30ന് കാളീപൂജ. 28ന് രാവിലെ 10ന് ചണ്ഡികാഹോമം, വൈകിട്ട് 5.30ന് അഷ്ടലക്ഷ്മീപൂജ, 7.30ന് ഹിഡുംബന്‍പൂജ.
29ന് രാവിലെ 8.30ന് കാവടിവരവ്, 10ന് സ്വയംവരഹോമം, 11ന് കാവടിസമര്പ്പണം, 5.30ന് സര്‍വ്വൈശ്വര്യപൂജ. 30ന് രാവിലെ 10ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.30ന് തുളസീപൂജ, 8.15ന് കുട്ടികളുടെ കലാപരിപാടികള്‍. മെയ് ഒന്നിന് രാവിലെ 10ന് നവഗ്രഹഹോമം, വൈകിട്ട് 5.30ന് കുമാരീപൂജ, 8.15ന് കുത്തിയോട്ടം, രണ്ടിന് രാവിലെ ഒമ്പതിന് ധാരാഹോമം, 10ന് മണിദീപപൂജ, 11ന് അവഭൃഥസ്നാനം, 8.15ന് നാടകം. മൂന്നിന് ഉച്ചയ്ക്ക് 12ന് ശ്രീഭൂതബലി, വൈകിട്ട് ഒമ്പതിന് വിളക്കെഴുന്നള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: