പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങളുടെ പ്രചാരണത്തിനായി പഞ്ചായത്തിലെ ചിറക്കടവ് ബ്ലോക്ക് ഡിവിഷനില്‍ കാല്‍നടജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കുന്നുംഭാഗം ഗവണ്മെന്റ് ആശുപത്രിപടിയില്‍ ബിജെപി പഞ്ചായത്ത് രാജ്സെല് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ വി.എന്‍. മനോജ് നിര്‍വ്വഹിച്ചു. അന്യായവും അശാസ്ത്രീയവുമായ കെട്ടിടനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക, ചേപ്പുപാറയിലെ ശ്മശാനഭൂമിയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുക, വികസനമുരടിപ്പുണ്ടാക്കി തനതുഫണ്ട് ഉപയോഗിച്ചുള്ള ഓഫീസ് നിര്‍മ്മാണം, തെക്കേത്തുകവലയിലെ കുടുംബശ്രീ സംരഭവമായ താലംപൊടിമില് യൂണിറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്തതിലെ അഴിമതി അന്വേഷിക്കുക എന്നീ വിഷയങ്ങളുമായി ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങളുടെ പ്രചരണാര്‍ത്ഥമാണ് കാല്‍നടജാഥകള്‍ നടത്തുന്നത്.
ചിറക്കടവ് ഡിവിഷന്റെ കാല്‍നടജാഥ ഗവണ്മെന്റ് ആശുപത്രിപടി, തിരുഭഗവതിക്കാവ്, വില്ലന്‍ചിറ, മണ്ണംപ്ലാവ്, കാരിപ്പൊ യ്ക, എസ്.ആര്.വി. ജംഗ്ഷന്, കളമ്പുകാട്ടുകവല, ചിറക്കടവ് അമ്പലം, മന്ദിരം, പൊന്‍പാറ, പാറക്കടവ്, പൊന്നയ്ക്കക്കുന്ന് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമദീപം കവലയില്‍ സമാപിച്ചു.
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജുമണക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉത്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, എ.ജി. ഹരിപ്രസാദ്, എ.എസ്. റെജികുമാര്‍, അനില്‍ മാനാമ്പള്ളി, രാജേഷ് കര്‍ത്താ, ഗോപിപാറാന്തോട്, എം.ജി. വിനോദ്, മനോജ് ഗോപാല്‍, റ്റി.ജി. രാജേഷ്, പി.ആര്. ഗോപന്, ആര്. മോഹനന്, വൈശാഖ് എസ്. നായര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ജി. റെജി, ഉഷാശ്രീകുമാര്‍, ഉഷാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: