മാവേലിക്കര: ന്യൂനപക്ഷ പ്രീണനം ലക്ഷ്യമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹൈന്ദവ വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. തഴക്കര ഹിന്ദുമഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ബിഫ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് ഹൈന്ദവമത വിശ്വാസങ്ങളെ അവഹേളിക്കുന്ന ചില സംഘടനകള്‍ ഇതര മതസ്ഥരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറയുവാന്‍ തയ്യാറാകുമോ, ആയിരക്കണക്കിന് ഹിന്ദുക്കള്‍ മതം മാറി പോയപ്പോള്‍ മൗനം പൂണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ മതപരിവര്‍ത്തനം നടത്തിയവര്‍ സ്വധര്‍മ്മത്തിലേക്ക് തിരികെ വരുന്ന ഘര്‍വാപസി പോലുള്ള പരിപാടികള്‍ക്ക് എതിരെ പോര്‍വിളി നടത്തുന്നത് അപലപനീയമാണെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി തഴക്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി ആചാര്യ കെ.കുഞ്ഞോല്‍മാഷ് ദീപപ്രോജ്ജ്വലനം നടത്തി. പട്ടികജാതി പട്ടികവര്‍ക്ഷ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സംയോജകന്‍ തഴവ സഹദേവന് മുഖ്യപ്രഭാഷണം നടത്തി.
കെ.ടി. ഭാസ്ക്കരന്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, എം.കെ. വാസുദേവന്‍, ഡോ. പ്രദീപ്കുമാര്‍, പ്രവീണ്‍ ഇറവങ്കര, എ.കെ. ദാമോദരന്‍, വിനോദ് ഉമ്പര്‍നാട്, ആര്. പ്രഭാകരന്, കെ. ജയപ്രകാശ്, അഡ്വ. കെ.വി. അരുണ്‍, ശ്രീജീഷ് മുരളീധരന്, ബിന്ദു ശിവരാജന്, താരാ ബൈജു, ബിന്ദു റജി, മോഹന്‍കുമാര്‍, മുകുന്ദന്കുട്ടിനായര്, ആര്.പ്രദീപ്, എസ്. സജി, രാജേഷ് ആക്കനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി കോട്ടമുക്കില്‍ നിന്നും മാങ്കാംകുഴിയിലേക്ക് ഹിന്ദുസ്വാഭിമാന യാത്ര നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: