പുന്നപ്ര: പറവൂര്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്തു. വിഷുദിനത്തില്‍ വിഷുക്കണക്കൊപ്പം വൃക്ഷക്കണിയും വിഷുക്കൈനീട്ടവും എന്ന സന്ദേശമുയര്‍ത്തി നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ മുഖ്യപ്രഭാഷണവും ബ്രഹ്മചാരിണി നിഷ്ടാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണവും നടത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആനന്ദന് അദ്ധ്യക്ഷത വഹിച്ചു. എം. ജയകൃഷ്ണന് സ്വാഗതവും എന്‍.കെ. ലാല്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: