പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിയില്‍ തെരുവുനായക്കൂട്ടം ഭീതിവിതക്കുന്നു. സൗദി പള്ളിക്ക് സമീപം വീട്ടുമുറ്റത്തെ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ നായക്കൂട്ടം ആക്രമിച്ചുകൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈശ്വരേടത്ത് വീട്ടില്‍ മാര്‍ഗരറ്റ് വര്‍ഗ്ഗീസിന്റെ ആടുകളെയാണ് നായകള്‍ ആക്രമിച്ചുകൊന്നത്.
കഴിഞ്ഞ അഞ്ചു ദിവസം മുമ്പ് ആറായിരം രൂപ കൊടുത്തു വാങ്ങിയ ആടുകളാണ് കൊന്നത്. മരംകൊണ്ട് തീര്‍ത്ത പുതിയ കൂട് തകര്‍ത്താണ് നായക്കൂട്ടം ആടുകളെ പിടികൂടിയത്.
പുലര്‍ച്ചെ നാലുമണിയോടെ ഉണര്‍ന്ന വീട്ടമ്മ നായക്കൂട്ടം ഒാടിപ്പോകുന്നത് കണ്ട് നോക്കിയപ്പോഴാണ് ആടുകള്‍ ചത്തുകിടക്കുന്നത് കണ്ടത്.
ഇതേ സ്ഥലത്തുതന്നെ രണ്ടുദിവസം മുമ്പ് കോഴിക്കൂട് തകര്‍ത്ത് പത്തു കോഴികളെ നായക്കൂട്ടം കൊന്നുതിന്നിരുന്നു.
അലഞ്ഞുനടക്കുന്ന നായക്കൂട്ടം നാട്ടുകാര്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുകയാണ്. പട്ടികളെ പിടികൂടുന്നത് കൊച്ചി നഗരസഭ നിര്‍ത്തിവെച്ചിരിക്കുന്നതാണ് നായകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. തെരുവുനായക്കളെ നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: