വൈപ്പിന്‍: ഹോട്ടലുകളിലും ബേക്കറികളിലും സേഫ് കേരളയുടെ ഭാഗമായി മുളവ്കാട് മുതല്‍ മുനമ്പം വരെ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന 2 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും 13 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ബേക്കിംഗ് യൂണിറ്റുകള്‍, സോഡാ ഫാക്ടറികള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
മാലിപ്പുറം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജോസ് അഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബീന തോമസ്, മുരളീധരന്, ജയകുമാര്‍, ജെറി ബെനഡിക്ട്, സജീവ്, ജയന്തകുമാര്‍, ഇന്ദുകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോണ്സണ്, ജോസഫ്ബിനു, ദാമോദരന്‍, മഹേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ജലജന്യ രോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്നും ചൂടുള്ള ഭക്ഷണം കഴിക്കണമെന്നും മാലിപ്പുറം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ:അപ്പു സിറിയക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: