കോട്ടയം: കുടിവെള്ളം ജനങ്ങളുടെ ജന്മാവകാശമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റയുടെ പട്ടര്‍മഠം ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തിയാകാതെ കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ മുന്‍ഗണന നല്കി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഏറ്റുമാനൂര്‍, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 10 വില്ലേജുകളിലെ രണ്ട് ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും-അദ്ദേഹം പറഞ്ഞു. വീടുകളിലേക്കുള്ള കണക്ഷന് അതിവേഗം നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ സ്വാഗതം ആശംസിച്ചു.
മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ്മോന് മുണ്ടയ്ക്കല്‍, സാലി ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത സുജാതന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് പുല്ലാട്ട്, കെ.ജെ. ജോര്‍ജ്, വാസന്തി തങ്കേശന്‍, മറിയാമ്മ ബാബു, ജോസ് കുടിലില്‍, മേരി ജോസ്, റെജി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോമസ് പ്ലാക്കിത്തോട്ടിയില്, ജോണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. കേരള ജല അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ജാസ്മിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിംഗ് എന്ജിനീയടര് സ്വാമിനാഥ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: