കോട്ടയം: നാടിന്റെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ബിസിനസ് മേഖലകളില്‍ ഹിന്ദുസമൂഹം ഉറച്ച ആത്മവിശ്വാസത്തോടും ധൈര്യത്തോടും മുന്നേറുന്നതിന് ഹിന്ദു ബിസിനസ് ഐക്യം അനിവാര്യമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ അഭിപ്രായപ്പെട്ടു. നാഗമ്പടം ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ ഹിന്ദു എക്കണോമിക് ഫോറം കോട്ടയം ചാപ്റ്റര്‍ 2015-16 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിനോദ് വിശ്വനാഥന്, രാഘവമേനോന്‍, ഡോ. ബിനു, മനോജ് മേലേട്ട്, വെങ്കിടകൃഷ്ണന്‍ പോറ്റി, മണികണ്ഠന് ശിവാസ്, എസ്.എന്‍. നമ്പൂതിരി, മോഹനചന്ദ്രന്, പി.ജെ. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: