പൊന്‍കുന്നം: റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ഭാരതീയ കിസാന്‍ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ധര്‍ണ്ണ പൊന്‍കുന്നത്ത് 21ന് രാവിലെ 10ന് നടക്കും. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ വിലതകര്‍ച്ചമൂലം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കുക, 250 രൂപ തറവില നിശ്ചയിക്കുക, സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ ശേഖരിക്കുക, ഇതിനാവശ്യമായ മൂവായിരം കോടിരൂപ നീക്കിവയ്ക്കുക, റബ്ബര്‍ ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ.
ബി.കെ.എസ്. അഖിലഭാരതീയ സദസ്യന്‍ ശ്രീഗണേഷ്ജി ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന പൊതുകാര്യദര്‍ശി ഇ. നാരായണന്‍കുട്ടി, സംഘടനാ സെക്രട്ടറി സി.എച്ച്. രമേശ്, മേഖല കണ്‍വീനര്‍ പ്രസന്നന് പുറംപാറ, സ്വതന്ത്ര വ്യാപാര വിരുദ്ധസമിതി ദേശീയ കണ്‍വീനര്‍ അഡ്വ. കെ.വി. ബിജു എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: