രാമപുരം: തൊട്ടതെല്ലാം പൊന്നാക്കിയ സി.ആര്. കേശവന് വൈദ്യരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും സേവന മനോഭാവവുമായിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നും കഠിനാധ്വാനത്തിലൂടെ ഉന്നത ശ്രേണിയിലേയ്ക്ക് ഉയര്‍ന്ന മഹത് വ്യക്തിയാണ് വൈദ്യര് എന്നും അദ്ദേഹം പറഞ്ഞു. സി.ആര്. കേശവന് വൈദ്യര് നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സി.ആര്.കേശവന് വൈദ്യര് സ്മാരക പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും ഡോ. കെ. രാധാകൃഷ്ണനും 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന വ്യവസായ പ്രമുഖ് അവാര്‍ഡ് കെ.കെ.ആര്. ഗ്രൂപ്പ് ചെയര്മാന് കെ.കെ. കര്‍ണ്ണനും, നവാഗത പ്രതിഭ അവാര്‍ഡ് ഉഴവൂര്‍ ബേബിക്കും സമര്‍പ്പിച്ചു. ജോസ് കെ. മാണി എം.പി. അദ്ധ്യക്ഷനായിരുന്നു.
ശതാഭിഷിക്തനായ ഡോ. എം.എം. ജേക്കബിനെ മുന്‍ ഗവര്‍ണ്ണര്‍ വക്കം പുരുഷോത്തമന് ആദരിച്ചു. രാമപുരത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളായ ബിനോയ് ഊടുപുഴ, കെ.പി. പീറ്റര്‍, സതീഷ് ഇല്ലിമൂട്ടില്‍, പ്രകാശന് നടയന്ചാലില്, രാജേഷ് അമനകര, ഫിലോമിന സെബാസ്റ്റ്യന്‍, റെജി രാമപുരം, ജാനകി നായര്‍, ജോര്‍ജ്ജി ജോര്‍ജ്ജ് തുടങ്ങിയവരെ ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ആദരിച്ചു. മംഗല്യ സഹായനിധിയുടെ വിതരണം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ., ടോമി കല്ലാനി, ബിജു പുന്നത്താനം, പി.എം. മാത്യു, മാത്യു എബ്രാഹം, പ്രൊഫ. കെ.പി. ജോസഫ്, ഡോ. സി.കെ. രവി, ഡോ. ബ്രിന്‍സി ടോജോ, സി.റ്റി. രാജന്, സുധീര്‍ എസ്., കെ.കെ. വിനു, മജേഷ് വാരിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: