ആലപ്പുഴ: ധനമന്ത്രാലയം വെട്ടിക്കുറച്ച ഇപിഎഫ് പെന്ഷന് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അതിന് ആവശ്യമായ ഫണ്ട് നിലവില്‍ തൊഴിലാളികളുടേത് തന്നെയുള്ള സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തില്‍ ഇടപെടണമെന്നും ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ആവശ്യപ്പെട്ടു.
ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ശക്തമായി ബിഎംഎസ് പ്രതികരിച്ചിട്ടുണ്ട്. തുടര്‍ന്നും തൊഴിലാളി ദ്രോഹ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സമരം ശക്തിപ്പെടുത്താന്‍ ബിഎംഎസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപിഎഫ് ജീവനക്കാരുടെ മിനിമം പെന്ഷന് ആയിരം രൂപ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇപിഎഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ ഭാരവാഹികളായ പി.ബി. പുരുഷോത്തമന്, കെ. കൃഷ്ണന്‍കുട്ടി, സി. ഗോപകുമാര്‍, കെ. സദാശിവന്‍പിള്ള, എന്‍. വേണുഗോപാല്‍, പി. ശ്രീകുമാര്‍, മേഖലാ സെക്രട്ടറി അനിയന് സ്വാമിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
ധര്‍ണയ്ക്ക് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നു. പ്രകടനത്തിന് പി. യശോധരന്, അനില്‍കുമാര്‍, സി. ബിനുകുമാര്‍, എസ്. പരമേശ്വരന്‍നായര്‍, വി. ശാന്തജക്കുറുപ്പ്, എം. ബിനോയ്, ജെ. മനോജ്, ടി.സി. സുനില്‍കുമാര്‍, സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: