എറണാകുളം ജില്ലയിലെ പ്രശസ്തമായ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഊരാണ്മക്കാരില്‍പ്പെട്ട വെണ്മണി ഇല്ലത്താണ് വെണ്മണിയക്ഷികഥാപാത്രമായത്. ഇന്നത്തെ തലമുറയിലെ വെണ്മണി നാരായണന് ഈകഥയെ കുട്ടികള്‍ക്ക് വായിക്കത്തക്കവണ്ണം അത് ഒന്നൂടെ പരിഷ്കരിച്ച് പുസ്തകരൂപത്തിലാക്കി. അതാണ് ”വെണ്മണി യക്ഷി മുത്തശ്യമ്മ.”
യക്ഷിഎന്നാല് ഭീകരരൂപിണിയായി കുട്ടികളേയും വലിയവരേയും പേടിപ്പിക്കുന്ന കഥാപാത്രമാണ്. എന്നാല്‍ ഈ യക്ഷി ശാന്തമയിയാണ്. ബ്രഹ്മസ്വം മഠത്തില്‍ വച്ച് പാവം പിടിച്ച വെണ്മണിയിലെ ഉണ്ണിയെ കൂട്ടുകാര്‍ ചേര്‍ന്ന് ചുവര് ചിത്രത്തിലെ യക്ഷിയെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയാണ് ചെയ്തത്. ഓത്തു(വേദം)പഠിക്കുന്നകാലത്തെ റാഗിംഗ്. ഉണ്ണിയുടെ അന്തിയുറക്കത്തിന് യക്ഷിയും വന്നുചേരുക പതിവായി.
ഉണ്ണിയെ വിവാഹം കഴിപ്പിക്കാന്‍ ഇല്ലത്തുള്ളവര്‍ക്ക് തിടുക്കമായി. എന്നാല്‍ ആത്മമിത്രമായ യക്ഷിയോട് വിവാഹത്തിന് ഇല്ലത്തുള്ളവര്‍ ശ്രമം തുടങ്ങിയകഥ പറഞ്ഞു. അതിന് യക്ഷിതന്നെയാണ് ഉപായം പറഞ്ഞുകൊടുത്തത്. വിവാഹിതനായി ഒരു ഉണ്ണി പിറക്കുകയും ചെയ്തു. ഉപനയനത്തിന് ഭിക്ഷനല്‍കാന്‍ ഇല്ലത്തേക്ക് യക്ഷിവന്നു. യക്ഷിഎന്ന വല്യമ്മയെ ഒറ്റപ്പെടുത്താന്‍ ഇല്ലത്തുള്ളവര്‍ ഒരുങ്ങുമ്പോള്‍ സ്വതവേയുള്ളരൂപം ധരിച്ച യക്ഷിയെക്കണ്ട് എല്ലാവരും ഓടിരക്ഷപ്പെട്ടു എന്നതാണ് കഥ. പിന്നീട് യക്ഷി ഇല്ലത്തുള്ളവരെ അനുഗ്രഹിച്ചുകൊണ്ട് പെരിയാറിന് കരയിലെ പൊതിയില്‍ ക്ഷേത്രത്തിലെ ഉപദേവതയായികുടിയിരുത്തപ്പെട്ടു.
ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന വിധത്തിലാണ് വെണ്മണി നരായണന് ആദ്യ രചന തീര്‍ത്തിരിക്കുന്നത്. നമ്പൂതിരിയുടെ വരയും, അക്കിത്തത്തിന്റെ ആമുഖവും എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രശസ്തര്‍ പിറന്ന വെണ്മണിമാരുടെ ചരിത്രം തന്നെ എഴുതിത്തീര്‍ക്കേണ്ടതാണ്. നാരായണന്റെ അടുത്തനീക്കം അതാവട്ടേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: