ആലപ്പുഴ: ജില്ലയിലെ നദികളില്‍ നിന്നും കായലുകളില്‍ നിന്നും അനധികൃതമായി മണല്‍ എടുക്കുന്നതായും അനധികൃതമായി നിലം നികത്തുന്നതായും ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപവത്കരിച്ച സ്ക്വാഡ് ഏപ്രില്‍ 13, 14 തീയതികളില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
ഏപ്രില്‍ 14 അനധികൃത നിലം നികത്തല്‍ കേസുകളും ആറ് മണ്ണെടുപ്പ് കേസുകളും ഒരു സിലിക്ക മണ്ണെടുപ്പ് കേസും രണ്ട് അനധികൃത ചെങ്കല്ല് ഖനനക്കേസുകളും കണ്ടെത്തി. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഭൂപരിഷ്കരണവിഭാഗം ഡെപ്യൂട്ടി കളക്ടറുടെയും ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: