ചേര്‍ത്തല: ദേവീക്ഷേത്രത്തിന്റെ ആറാട്ടുവഴിയില്‍ ബിവറേജ് ഔട്ട്ലെറ്റ്, പൂരക്കല്ല് ഇടിച്ചുതാഴ്ത്തി മദ്യശാലയിലേക്ക് റോഡ്, ജനകീയസമരം രണ്ടാഴ്ച പിന്നിടുന്നു. ചേര്‍ത്തല പോലീസ് സ്റ്റേഷന് സമീപത്തെ വിദേശമദ്യവില്പ്പനശാലയ്ക്കെതിരെയാണ് സമീപ വാസികളായ പത്തോളം കുടുംബങ്ങള്‍ പന്തല്‍ കെട്ടി പ്രക്ഷോഭം നടത്തുന്നത്.
ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ പൂരംതുള്ളല് നടക്കുന്നതും, ചേരകുളം, പുല്ലംകുളം, തൃപ്പൂരക്കുളം, കേളംകുളം എന്നിവിടങ്ങളിലെ ആറാട്ടിന് ശേഷം ഭഗവതി മടങ്ങി വരുന്നതും ഈ വഴിയിലൂടെയാണ്. പൂരപ്പാട്ടിന് അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നതും ഇവിടെയാണ്. ഇവിടെ നിന്ന് എഴുപത് മീറ്റര്‍ മാത്രം ഉള്ളിലോട്ട് മാറി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് ഔട്ട്ലെറ്റ് തുടങ്ങുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ചേര്‍ത്തല പൂരപ്പാട്ട് അതിര്‍ത്തിക്കല്‍ എന്ന പേരില്‍ ശംഖ് മുതലായ ചിഹ്നങ്ങളോട് കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ഒരു കല്ല് ഈ ഭാഗത്ത് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ പൂരക്കല്ല് ഇടിച്ചു താഴ്ത്തി റോഡ് നിര്‍മ്മിച്ചാണ് ബിവറേജിലേക്കുള്ള വഴി നിര്‍മ്മിച്ചിരിക്കുന്നത്.
നിലവില്‍ വടക്കേ അങ്ങാടിക്കവലയ്ക്ക് സമീപമുള്ള രണ്ട് മദ്യവില്‍പ്പനശാലകളില്‍ ഒന്ന് ഇങ്ങോട്ട് മാറ്റുവാനാണ് അധികൃതരുടെ നീക്കം. നിലവില്‍ നഗരസഭാ പരിധിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ മദ്യവില്‍പ്പനശാലയ്ക്ക് പുതിയ ലെസന്‍സിന്റെ ആവശ്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജനവാസകേന്ദ്രമായ ഈ മേഖലയില്‍ മദ്യവില്‍പ്പനശാല തുടങ്ങുവാനനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് സമരപ്പന്തലില്‍ ഉള്ളത്. ആഹാരം പാകം ചെയ്യുന്നതും താമസിക്കുന്നതും എല്ലാം ഇവിടെ തന്നെ. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: