ചേര്‍ത്തല: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കേരളാ പത്മശാലീയ സംഘം പത്താം നമ്പര്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എന്‍. ശശിധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിമോദ്കുമാര് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റിയംഗം ബാബുലാല്‍ സംസാരിച്ചു. ഭാരവാഹികളായി പി.എന്‍. ശശിധരന്‍പിള്ള (പ്രസിഡന്റ്), കരുണാകരപിള്ള (വൈസ് പ്രസിഡന്റ്), മണിയപ്പന്പിള്ള (സെക്രട്ടറി), എസ്. ഷാജി (ജോ. സെക്രട്ടറി), പി.ടി. സതീശന് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: